Breaking News
ഖരീഫ് സീസൺ: ഒമാനിലെ സുഹാറിൽ നിന്ന് സലാലയിലേക്ക് പുതിയ വിമാന സർവീസുമായി സലാം എയർ | കാസർകോട് സ്വദേശി കുവൈത്തിൽ നിര്യാതനായി | കുവൈത്ത് തീപിടിത്തം: ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ കുവൈത്തിലെത്തി | പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങി | ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' ജൂൺ 27ന്  | ഖത്തറിൽ എച്ച്.ആർ & അഡ്മിൻ അസിസ്റ്റന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഇറക്കുമതി രേഖകളില്ല; ഖത്തറിലെ അബു സംറ തുറമുഖത്ത് 4 ചെന്നായ്ക്കളെ മന്ത്രാലയം കണ്ടുകെട്ടി | ബോയ്‌കോട്ട് ഇസ്രായേൽ,കൊക്കകോളയുടെ ബദൽ പാനീയം വിപണിയിൽ തരംഗമാവുന്നു | ഒ.ആര്‍ കേളു രാജ്ഭവനിൽ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു | കുവൈത്തിൽ സബ്‌സിഡിയുള്ള മരുന്നുകൾ മോഷ്ടിച്ച് മറിച്ചുവിറ്റ കേസിൽ മൂന്ന് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ |
ഇസ്രായേൽ തടവിലുള്ള ഫലസ്‌തീൻകാർക്ക് വധശിക്ഷ, കരട് നിയമം നെസറ്റ് ചർച്ച ചെയ്യുന്നു

November 19, 2023

Malayalam_News_Qatar

November 19, 2023

ന്യൂസ്‌റൂം ഡെസ്ക് 

തെൽ അവീവ്: ഫലസ്തീൻ തടവുകാരെ വധിക്കുന്നതിനുള്ള വിവാദ കരട് നിയമം നെസെറ്റ് (Knesset) ചർച്ച ചെയ്യാൻ ഒരുങ്ങുകയാണെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ഇന്നലെ (ശനിയാഴ്ച) പറഞ്ഞതായി അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്തു. ഫലസ്തീൻ തടവുകാർക്കുള്ള വധശിക്ഷ നിയമത്തിന്റെ ആദ്യ തയ്യാറെടുപ്പുകൾ നെസെറ്റ് തിങ്കളാഴ്ച ചർച്ച ചെയ്യും,” ഇസ്രയേലിലെ മാരിവ് പത്രം അതിന്റെ വെബ്‌സൈറ്റിൽ ഇറ്റാമർ ബെന്നിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

താൻ നയിക്കുന്ന ഒറ്റ്‌സ്മ യെഹൂദിറ്റ് (Otzma Yehudit) പാർട്ടിയാണ് ഫലസ്തീനിയൻ തടവുകാരെ വധിക്കുന്നതിനുള്ള കരട് നിയമം സമർപ്പിച്ചതെന്ന് ബെൻ ഗ്വിർ വ്യക്തമാക്കി. ഈ കരട് നിയമത്തിന് നെസെറ്റിലെ എല്ലാ അംഗങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വധശിക്ഷയുടെ കരട് നിയമം ഫലപ്രദമാകുന്നതിന് നെസെറ്റിൽ മൂന്ന് റീഡിംഗുകൾ പാസാക്കേണ്ടതുണ്ട്.

കഴിഞ്ഞ മാർച്ചിൽ, ഇസ്രായേലികളെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ നൽകാൻ അനുവദിക്കുന്ന കരട് നിയമത്തിന് നെസെറ്റ് അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനത്തിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണക്കുകയും ചെയ്തു. 

1954-ൽ ഇസ്രായേൽ വധശിക്ഷ നിർത്തലാക്കിയതാണ്. 100 വർഷങ്ങളോളം വരെ നീണ്ടുനിൽക്കുന്ന തടവ് ശിക്ഷയാണ് വിധിക്കാറുള്ളത്. സമീപ വർഷങ്ങളിൽ ഒന്നിലധികം തവണ ഇസ്രായേലിൽ വധശിക്ഷ നിയമം നിർദേശിക്കപ്പെട്ടിരുന്നുവെങ്കിലും നെസെറ്റ് അത് നിയമമാക്കാൻ വിസമ്മതിച്ചിരുന്നു.

അതേസമയം, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 7,000-ത്തിലധികം ഫലസ്തീനികളെ ഇസ്രായേൽ തടവിലാക്കിയതായി ഫലസ്തീൻ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, ഗസ മുനമ്പിൽ സൈനികരും സിവിലിയന്മാരുമായ 239 ഇസ്രായേലികളെ ഹമാസ് തടവിലാക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യവും അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News