Breaking News
തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി,മകൾ അനുപമ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ | വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു,അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന് | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു | കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ | പിന്നോട്ടില്ലെന്ന് നെതന്യാഹു,ഗസയിൽ വ്യോമാക്രമണം തുടങ്ങി | കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു | ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് നഴ്സിംഗ് മേഖലയിലെ തട്ടിപ്പുമായി ബന്ധം?അന്വേഷണം പുതിയ ദിശയിലേക്ക് | മലമ്പുഴയിലേക്ക് വിനോദയാത്ര പോയ 18 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ, 2 പേരുടെ നില ഗുരുതരം | മലയാള സിനിമയിലെ മുത്തശ്ശി വിടവാങ്ങി; നടി സുബ്ബലക്ഷ്മി അന്തരിച്ചു |
സംസ്‌കരിക്കാന്‍ ഇടമില്ല, ആളുമില്ല;  ഗസയില്‍ മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ തിന്നുന്നു

November 13, 2023

Qatar_News_Malayalam

November 13, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷണമാക്കുന്നതായി ഫലസ്തീന്‍ അതോറിറ്റി ആരോഗ്യമന്ത്രി മൈ അല്‍ കൈല കഴിഞ്ഞദിവസം പറഞ്ഞതായി ന്യൂസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ അധിനിവേശ സൈന്യം ആശുപത്രികള്‍ ഒഴിപ്പിക്കുകയല്ല, പരിക്കേറ്റവരേയും രോഗികളേയും തെരുവിലേക്ക് എറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ ചികിത്സ ലഭിക്കാതെ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി രോഗികളാണ് ഗസയില്‍ ഓരോ ദിവസവും മരിക്കുന്നത്. വൈദ്യുതിയും ഇന്ധനവും മെഡിക്കല്‍ വിതരണവും തടസ്സപ്പെട്ടതിനെ തുടര്‍ന്ന് അല്‍ ഷിഫ ആശുപത്രിയില്‍ മാത്രം ഇതുവരെ 12 രോഗികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. തീവ്ര പരിചരണവിഭാഗത്തില്‍ വൈദ്യുതി കിട്ടാതെ മരണപ്പെട്ടവരില്‍ രണ്ടുമാസം മാത്രം പ്രായമായ കുഞ്ഞുങ്ങളുമുണ്ട്. ആക്രമണം തുടരുന്നതിനാല്‍ ഗര്‍ഭിണികള്‍ക്ക് പോലും ആവശ്യത്തിന് ചികിത്സ കിട്ടാത്ത അവസ്ഥയാണ്. 

ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഭീഷണിയുയര്‍ത്തുന്നത് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാത്തതാണ്. ആശുപത്രി അങ്കണങ്ങളില്‍ ദ്രവിച്ചുതുടങ്ങിയ നൂറോളം മൃതദേഹങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചുകീറുകയാണ്.

നിരന്തരമായി ആശുപത്രികള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ചികിത്സയിലിരുന്ന രോഗികള്‍ക്ക് വീണ്ടും പരിക്കേല്‍ക്കുന്നു. വൈദ്യുതി ബന്ധം തകര്‍ന്നതിനാല്‍ ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തനം പോലും നിലച്ചു. ജലവിതരണവും ഇസ്രയേല്‍ നിര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. 

വൈദ്യുത ബന്ധം പുനസ്ഥാപിക്കുക, അവശ്യമരുന്നുകള്‍ എത്തിക്കുക, ഇന്ധനം, വൈദ്യസഹായം ലഭ്യമാക്കുകയാണ് ഇനി പരിഹാരമായുള്ളത്. അല്ലെങ്കില്‍ ചികിത്സയ്ക്കായി രോഗികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റണമെന്നും ഫലസ്തീന്‍ അധികൃതര്‍ പറയുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News