Breaking News
ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം | മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഖത്തർ അമീർ |
ഹമദ് തുറമുഖത്ത് നിന്ന് ചത്ത തിമിംഗലത്തെ നീക്കം ചെയ്തു

September 18, 2024

September 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹമദ് തുറമുഖത്ത് ഒഴുകിയെത്തിയ തിമിംഗലത്തിന്റെ ജഡം നീക്കം ചെയ്തു. എവിടെ നിന്നോ ഒഴുകിയെത്തിയ തിമിംഗലത്തിന്റെ ജഡം അധികൃതരുടെ ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അത് നീക്കം ചെയ്യനായുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും മവാനി ഖത്തറും ക്യു ടെർമിനലുകളും ചേർന്ന് ഇന്ന് (ബുധൻ) രാവിലെയാണ് തിമിംഗലത്തിന്റെ ജഡം ക്രയിൻ  ഉപയോഗിച്ച് എടുത്തുമാറ്റിയത്. ഇതിന്റെ ചിത്രങ്ങളും അധികൃതർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

“സമുദ്രവിഭവങ്ങളുടെ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന് ഏറ്റവും ഉയർന്ന പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഓപ്പറേഷൻ സുഗമമായി നടത്തിയത്. ഇതിന്റെ പ്രവർത്തനത്തിൽ ഏർപ്പെട്ട മികച്ച ടീമുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് മവാനി ഖത്തർ പറഞ്ഞു.


Latest Related News