സൂഖ് വാഖിഫിലെ ഡേറ്റ്സ് ഫെസ്റ്റിവലിൽ ആറ് ദിവസം കൊണ്ട് വിറ്റഴിച്ചത് 118 ടൺ ഈത്തപ്പഴം
July 29, 2024
July 29, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിലെ സൂഖ് വാഖിഫിൽ ജൂലൈ 23ന് ആരംഭിച്ച ഡേറ്റ്സ് ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പിൽ ആറ് ദിവസത്തിനകം 118 ടൺ ഈത്തപ്പഴവും ഈത്തപ്പഴ-ഉൽപ്പന്നങ്ങളും വിറ്റഴിച്ചു. സൂഖ് വാഖിഫ് അധികൃതർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്‌ക്വയറിലാണ് പ്രദര്‍ശനം നടക്കുന്നത്. ഓഗസ്റ്റ് 3 വരെ പ്രദർശനം തുടരും. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. വെള്ളിയാഴ്ചകളിൽ രാത്രി 10 മണി വരെ സന്ദർശിക്കാം. പ്രവേശനം സൗജന്യമാണ്.
പ്രദേശിക ഫാമുകളിൽ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഈത്തപ്പഴങ്ങളിൽ 50,010 കിലോഗ്രാം ഇഖ്‌ലാസ്, 24,593 കിലോഗ്രാം ഷിഷി, 23,047 കിലോഗ്രാം ഖനിസി, 12,197 കിലോഗ്രാം ബർഹി, 8,799 കിലോഗ്രാം എന്നിവ ഉൾപ്പെടുന്നു. ആറ് ദിവസം കൊണ്ട് 33,000 സന്ദർശകരാണ് പ്രദർശനം സന്ദർശിച്ചത്.