November 20, 2023
November 20, 2023
ദോഹ: ഖത്തറില്‍ കുട്ടികളുടെ മ്യൂസിയമായ ദഡു ഗാര്‍ഡന്‍സ് വീണ്ടും തുറന്നു. ദോഹ എക്‌സ്‌പോ 2023 നടക്കുന്ന അല്‍ബിദ പാര്‍ക്കിലാണ് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ദഡു ഗാര്‍ഡന്‍സ് സ്ഥിതിചെയ്യുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിഭ്യാഭ്യാസത്തിന്റേയും വിനോദത്തിന്റേയും അനുഭവങ്ങള്‍ പകരുന്നതാണ് ദഡു ഗാര്‍ഡന്‍സ്. കുട്ടികള്‍ക്ക് പ്രകൃതിയുമായി ഇടപഴകുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഗാര്‍ഡനില്‍ നിരവധി പ്രവര്‍ത്തനങ്ങളും പരിപാടികളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് മ്യൂസിയത്തിന്റെ നിര്‍മാണം. ദഡു ഗാര്‍ഡന്‍സ് വീണ്ടും തുറക്കുന്നതില്‍ സന്തോഷമുണ്ടെന്നും കുട്ടികളേയും കുടുംബങ്ങളേയും പാര്‍ക്കിലേക്ക് സ്വാഗതം ചെയ്യുന്നതായും ദഡു മ്യൂസിയം ഡയറക്ടര്‍ എസ്സ അല്‍ മന്നായി പറഞ്ഞു.
14,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ദഡു ഗാര്‍ഡന്‍സ് മ്യൂസിയത്തില്‍ ഒരു ഔട്ട്‌ഡോര്‍ ഗാലറിയും ലിവിംഗ് ക്ലാസ് റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. എഡിബിള്‍ ഗാര്‍ഡന്‍, ഗാര്‍ഡന്‍ അറ്റ്‌ലിയര്‍, കമ്മ്യൂണിറ്റി ഗാര്‍ഡന്‍, പെര്‍മാകള്‍ച്ചര്‍ ഷോകേസ്, ദി പ്രോമിസ് പ്ലാസ, അല്‍ മര്‍ജ് എന്നിവ ഉള്‍പ്പെടെ ഒന്‍പത് വ്യത്യസ്ത സൗകര്യങ്ങള്‍ മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗാര്‍ഡന്‍ അഡ്വഞ്ചേഴ്‌സിനായി ആറ് സീറ്റുകളുള്ള രണ്ട് ഗോള്‍ഫ് കാര്‍ട്ടുകളുമുണ്ട്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 മണിമുതല്‍ രാത്രി എട്ട് വരെ ദഡു ഗാര്‍ഡന്‍സ് പൊതുജനങ്ങള്‍ക്കായി തുറക്കും. പ്രവേശനത്തിനായി 12 വയസ്സില്‍ താഴെയുള്ള കുട്ടികളോടൊപ്പം 18 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ ഉണ്ടായിരിക്കണം. 12നും 18നും ഇടയിൽ പ്രായമുള്ളവർക്കും പ്രവേശനമുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നതിനായി www.qm.org.qa/tickets/select-tickets/ സന്ദര്‍ശിക്കുക
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F