Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
ഖത്തറിൽ സൈബർ സെക്യൂരിറ്റി അക്കാദമി ഈ വർഷം തുറക്കും

July 16, 2024

news_malayalam_cyber_security_academy_in_qatar

July 16, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സൈബർ സുരക്ഷ വർധിപ്പിക്കാനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിൽ സൈബർ അവബോധം വർധിപ്പിക്കാനുമായി നാഷനൽ സൈബർ സെക്യൂരിറ്റി അക്കാദമി സ്ഥാപിക്കുന്നു. നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിയാണ് അക്കാദമി സ്ഥാപിക്കുന്നത്. സൈബർ  അറിവുകളും പ്രായോഗിക പരിശീലനവും സമന്വയിപ്പിച്ചുള്ള പഠന രീതിയായിരിക്കും ഈ വർഷം ആരംഭിക്കുന്ന സൈബർ അക്കാദമി പിന്തുടരുകയെന്ന് നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി അധികൃതർ അറിയിച്ചു. 

അക്കാദമി സ്ഥാപിക്കുന്നതിന് നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിക്ക് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ (MOEHE) നിന്ന് ആവശ്യമായ അനുമതികൾ ലഭിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഹ്രസ്വകാല കോഴ്‌സുകളും കോഴ്‌സു പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. പഠനത്തോടൊപ്പം സൈബർ സുരക്ഷാ ഉപകരണങ്ങൾ, നയങ്ങൾ, തന്ത്രങ്ങൾ എന്നിവയുടെ ഗവേഷണം തുടങ്ങിയ  കാര്യങ്ങളിലും അക്കാദമി സംഭാവന നൽകുമെന്ന് നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി പ്രസിഡന്റ് എഞ്ചിൻ അബ്ദുൾ റഹ്മാൻ ബിൻ അലി അൽ ഫറാഹിദ് അൽ മാലികി പറഞ്ഞു. സർക്കാർ, സ്വകാര്യ  മേഖലയിലെ ജീവനക്കാരെ മികച്ച പരിശീലനത്തിലൂടെ സൈബർ അക്രമങ്ങളെ നേരിടാൻ  പ്രാപ്തരാക്കുന്നതിലൂടെ രാജ്യത്തെ സൈബർ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി.


Latest Related News