Breaking News
ഇസ്രായേലിനെ പിന്തുണച്ച് ഉപവാസം,നടൻ കൃഷ്ണകുമാറിനെതിരെ കേസെടുത്തു | തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി,മകൾ അനുപമ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ | വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു,അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന് | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു | കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ | പിന്നോട്ടില്ലെന്ന് നെതന്യാഹു,ഗസയിൽ വ്യോമാക്രമണം തുടങ്ങി | കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു | ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് നഴ്സിംഗ് മേഖലയിലെ തട്ടിപ്പുമായി ബന്ധം?അന്വേഷണം പുതിയ ദിശയിലേക്ക് | മലമ്പുഴയിലേക്ക് വിനോദയാത്ര പോയ 18 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ, 2 പേരുടെ നില ഗുരുതരം |
ദുബായില്‍ പ്രവാസികാര്യ വകുപ്പിനെക്കുറിച്ചുള്ള അഭിപ്രായമറിയാന്‍ ഓണ്‍ലൈന്‍ സര്‍വേ നടത്തുന്നു

November 14, 2023

news_malayalam_development_updates_in_uae

November 14, 2023

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: ദുബായില്‍ പ്രവാസികാര്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളെ കുറിച്ചുള്ള  പൊതുജനങ്ങളുടെ അഭിപ്രായമറിയാന്‍ അധികൃതര്‍ ഓണ്‍ലൈന്‍ സര്‍വേ സംഘടിപ്പിക്കുന്നു. വകുപ്പിന്റെ സേവനങ്ങളില്‍ ഉപഭോക്താക്കള്‍ തൃപ്തരാണോ എന്നറിയാനാണ് സര്‍വേ നടത്തുന്നത്. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്( ജിഡിആര്‍എഫ്എ) കമ്മ്യൂണിറ്റി ഹാപ്പിനെസ് സര്‍വേ-2023 എന്ന പേരിലാണ് സര്‍വേ സംഘടിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷകരമായ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം.   

ചോദ്യാവലിയിലൂടെയാണ് സര്‍വേയില്‍ ഉപഭോക്തൃ അഭിപ്രായം തേടുന്നത്. ജിഡിആര്‍എഫ്എ സേവനങ്ങളില്‍ എത്രമാത്രം തൃപ്തരാണെന്ന് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ അറിയിക്കാന്‍ കഴിയും. വിസ നടപടികളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അനുഭവങ്ങളും രേഖപ്പെടുത്താം. https://msurvey.government.ae/survey/General%20Directorate%20of%20Residency%20and%20Foreigners%20Affairs%20-%20Dubai/h7Y എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ പേരും മൊബൈല്‍ നമ്പറും നല്‍കി സര്‍വേയില്‍ പങ്കെടുക്കാം. ഇംഗ്ലീഷ് അല്ലെങ്കില്‍ അറബി ഭാഷകളിലാണ് അഭിപ്രായം അറിയിക്കേണ്ടത്. പൊതുജനങ്ങള്‍ക്ക് സത്യസന്ധമായ അഭിപ്രായം ധൈര്യപൂര്‍വ്വം സര്‍വേയിലൂടെ അറിയിക്കാമെന്ന് ദുബായ് ജിഡിആര്‍എഫ്എ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News