Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
വയനാട് ദുരന്തബാധിതരെ ചേർത്തുപിടിക്കാൻ ഖത്തറിലെ ഇന്ത്യൻ സമൂഹം,കമ്യുണിറ്റി നേതാക്കൾ യോഗം ചേർന്നു

August 05, 2024

August 05, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഖത്തറിലെ ഇന്ത്യൻ സമൂഹം വിപുലമായ പരിപാടികളുമായി രംഗത്ത്.ഇന്ത്യൻ എംബസിക്ക് കീഴിലെ ജീവകാരുണ്യ സംഘടനയായ ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറ(ഐ.സി.ബി.എഫ്)ത്തിന്റെ നേതൃത്വത്തിൽ വിവിധ അപ്പെക്സ് ബോഡികളും പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുക.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വിളിച്ചു ചേർത്ത ഇന്ത്യൻ കമ്യുണിറ്റി നേതാക്കളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്തു.

ഖത്തറിലെ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ദുരിതബാധിതരെ ചേർത്തുപിടിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും കൂടെയുണ്ടാകുമെന്നും ഖത്തർ ഭരണകൂടവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അംബാസിഡർ ഉറപ്പുനൽകി.

ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ,മുൻ പ്രസിഡന്റ് ഡേവിസ് എടക്കളത്തൂർ,ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ,ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്‌മാൻ,ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ യു.സാദിഖ്,നോർക്ക ഡയറക്റ്റർ സി.വി റപ്പായി,കെ.വി ബോബൻ തുടങ്ങിയവർ സംസാരിച്ചു


Latest Related News