Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സിവിൽ ഡിഫൻസ് ലൈസൻസ് നിർബന്ധമാക്കി

January 31, 2024

news_malayalam_new_rules_in_saudi

January 31, 2024

ന്യൂസ്‌റൂം ഡെസ്ക് 

ജിദ്ദ - സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സിവിൽ ഡിഫൻസ് ലൈസൻസ് നിർബന്ധമാക്കാൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം തീരുമാനിച്ചു. ഫെബ്രുവരി 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽവരും. ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ആളുകളുടെ ജീവനും വസ്തുവകകളും സംരക്ഷിക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. 

'സലാമ' പോർട്ടൽ വഴി ഓൺലൈൻ ആയി സ്ഥാപനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന സംവിധാനം കഴിഞ്ഞ വർഷം തന്നെ സിവിൽ ഡിഫൻസ് ആരംഭിച്ചിരുന്നു. സുരക്ഷാ ഉപകരണങ്ങൾക്ക് സർട്ടിഫിക്കറ്റ് അനുവദിക്കൽ, സ്ഥാപനങ്ങളുടെ ഫയലിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തൽ, സാങ്കേതിക റിപ്പോർട്ടുകൾ ഇഷ്യു ചെയ്യൽ, സുരക്ഷാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കൺസൾട്ടിംഗ് എൻജിനീയറിംഗ് ഓഫീസുകൾക്കും അംഗീകാരം നൽകൽ എന്നീ സേവനങ്ങളാണ് 'സലാമ' പോർട്ടൽ വഴി സിവിൽ ഡിഫൻസ് നൽകുന്നത്.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News