October 31, 2023
October 31, 2023
അമരാവതി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ച് ആന്ധ്രപ്രദേശ് ഹൈക്കോടതിയാണ് നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്ന് (ചൊവ്വ) വൈകുന്നേരത്തോടെ നായിഡു ജയിലിന് പുറത്തിറങ്ങും. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് നായിഡുവിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചത്.
എന്നാൽ, മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനും നായിഡുവിന് നിയന്ത്രണമുണ്ട്. സ്ഥിരജാമ്യത്തിനുള്ള അപേക്ഷ കോടതി നവംബർ 10ലേക്ക് മാറ്റി.
ഒക്‌ടോബർ 18ന് നായിഡുവിന്റെ കുടുംബാംഗങ്ങളും ടി.ഡി.പി നേതാക്കളും രാജമഹേന്ദ്രവാരത്തിലെ സെൻട്രൽ ജയിലിൽ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകൾ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, 371 കോടി രൂപയുടെ നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സെപ്റ്റംബർ 9നാണ് നായിഡു അറസ്റ്റിലായത്. രാജമുണ്ട്രി സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
അതേസമയം, അഴിമതി കേസിൽ ഒന്നാം പ്രതിയാണ് നായിഡു. പൊലീസിന് മുമ്പിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഹാജരാക്കാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F