Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
ഗസ ആക്രമണത്തിൽ മൗനം പാലിക്കുന്നു; സെലിബ്രിറ്റികൾക്കെതിരെ രൂക്ഷവിമർശനം 

May 14, 2024

news_malayalam_israel_hamas_attack_updates

May 14, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് നിശബ്ദത പാലിക്കുന്ന സെലിബ്രിറ്റികളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചുകൊണ്ട് "ബ്ലോക്ക്ഔട്ട് 2024" ക്യാമ്പയിൻ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.. ഗസയിലെ മാനുഷിക സാഹചര്യത്തിലേക്ക് ശ്രദ്ധ ആകർഷിക്കാൻ തങ്ങളുടെ സ്വാധീനവും പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാത്ത സെലിബ്രിറ്റികളോട് ലോകമെമ്പാടുമുള്ള ആളുകൾ നിരാശ പ്രകടിപ്പിക്കുകയാണ്. മെയ് 7 ന് നടന്ന മെറ്റ് ഗാലയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ഹാലി കാലിന്റെ ടിക് ടോക്ക് വീഡിയോയിലൂടെയാണ് കാമ്പയിന് തുടക്കമിട്ടത്. 

ബ്ലോക്ക് ചെയ്യേണ്ട സെലിബ്രിറ്റി അക്കൗണ്ടുകളുടെ ലിസ്റ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബ്ലോക്ക്ഔട്ട് ക്യാമ്പയ്‌നിലൂടെ ഇൻസ്റ്റാഗ്രാമിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും സെലിബ്രിറ്റികളെ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി യുഎസ് ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ അനലിറ്റിക്‌സ് വെബ്‌സൈറ്റായ സോഷ്യൽ ബ്ലേഡ് അറിയിച്ചു.

നടിയും ഗായികയുമായ സെലീന ഗോമസിന് ഇൻസ്റ്റാഗ്രാമിൽ നിന്ന് ഒരു ദശലക്ഷം ഫോളോവേഴ്‌സും, എക്‌സിൽ ഒരു ലക്ഷം ഫോളോവേഴ്‌സും നഷ്ടപ്പെട്ടു. സഹ നടിയും ഗായികയുമായ സെൻഡായക്ക് ഇൻസ്റ്റാഗ്രാമിൽ 153,000 ഫോളോവേഴ്‌സും, എക്‌സിൽ 40,000 ഫോളോവേഴ്‌സും ഇല്ലാതായി. റിയാലിറ്റി ടിവി താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ കിം കർദാഷിയാന് ഇൻസ്റ്റാഗ്രാമിൽ 780,000 ഫോളോവേഴ്‌സ് നഷ്ടപ്പെട്ടു. അവരുടെ സഹോദരി കൈലി ജെന്നറിന് ഇൻസ്റ്റാഗ്രാമിൽ 540,000 ഫോളോവേഴ്‌സും എക്‌സിൽ 53,000 ഫോളോവേഴ്‌സും നഷ്ടപ്പെട്ടതായാണ് കണക്കുകൾ.

അതേസമയം, ഗസയിലെ ജനസാന്ദ്രതയുള്ള നഗരമായ റഫയിൽ ഇസ്രായേൽ അധിനിവേശ സേന ആക്രമണം നടത്തിയതിനെ തുടർന്ന് വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു. ദോഹയിൽ ആരംഭിച്ച ഖത്തർ ഇക്കണോമിക് ഫോറത്തിൽ (ക്യുഇഎഫ്) സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇപ്പോൾ ഞങ്ങൾ ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. തീർച്ചയായും, റഫയുടെ കാര്യത്തിൽ സംഭവിച്ചത് ഞങ്ങളെ പിന്നോട്ടടിച്ചു,” അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ അധിനിവേശ സേന മെയ് 6 ന് റഫ അതിർത്തി ആക്രമിച്ച് അതിൻ്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ മാരകമായ വ്യോമാക്രമണം നടത്തിയിരുന്നു. മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുന്നോട്ടുവെച്ച നിർദിഷ്ട കരാറിന് ഹമാസ് സമ്മതിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണമുണ്ടായത്. ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,091 ആയി. 78,827 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News