November 05, 2023
November 05, 2023
അബുദാബി: ദുബായില്‍ സിബിഎസ്ഇയുടെ പ്രദേശിക ഓഫീസ് ഉടന്‍ തുറക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചു. യുഎഇ സന്ദര്‍ശനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യക്ക് പുറത്തെ ആദ്യ സിബിഎസ്ഇ ഓഫീസാണ് യുഎഇയില്‍ തുറക്കുന്നത്.
പ്രദേശിക ഓഫീസ് തുറക്കുന്നതോടെ യുഎഇയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന 106 സിബിഎസ്ഇ സ്‌കൂളിലേയും കുട്ടികള്‍ക്ക് ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് പോകേണ്ട അവസ്ഥയ്ക്ക് പരിഹാരമാകും. സ്‌കൂള്‍ അധികൃതര്‍ക്കും കുട്ടികള്‍ക്കും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലൂടെ ഔദ്യോഗിക കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F