Breaking News
സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി മരിച്ചു | ഖത്തറിൽ സുഹൈൽ ഫാൽക്കൺ മേള ഇന്ന് അവസാനിക്കും | സൗദിയിൽ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച കേസിൽ ഇന്ത്യക്കാരനുൾപ്പെടെ 3 പേർ അറസ്റ്റില്‍ | ഇങ്ങനെ പോയാൽ ഇസ്രായേൽ കുത്തുപാളയെടുക്കും,യുദ്ധം സാമ്പത്തികമായി തകർത്തുവെന്ന് റിപ്പോർട്ട് | ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ |
കേന്ദ്രബജറ്റിൽ ബീഹാറിനും ആന്ധ്രക്കും പ്രത്യേക പരിഗണന,മൊബൈൽ ഫോണിനും ചാർജറുകൾക്കും വില കുറയും

July 23, 2024

news_malayalam_politics_in_india

July 23, 2024

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്  പ്രഖ്യാപനത്തിൽ ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾക്കാണ് ഈ ബജറ്റിൽ പ്രത്യേക പരിഗണന ലഭിച്ചത്. ബിഹാറും ആന്ധാപ്രദേശുമാണ് ഇന്നത്തെ ബജറ്റിൽ പ്രത്യേക പരിഗണന ലഭിച്ച സംസ്ഥാനങ്ങൾ. ബിഹാറിന് പുതിയ വിമാനത്താവളം, മെഡിക്കൽ കോളേജ് എന്നിവ അനുവദിച്ചു. റോഡ്, എക്സ്പ്രെസ് ഹൈവേ എന്നിവയും ബിഹാറിന്. ഹൈവേ വികസനത്തിന്‌ മാത്രമായി 26,000 കോടി അനുവദിച്ചു. പ്രളയം സഹായമായി 11,500കോടിയാണ് ബിഹാറിന് അനുവദിച്ചത്. ആന്ധ്രാ പ്രദേശിനും പ്രത്യേക പരിഗണന ലഭിച്ചു, 15,000കോടിയുടെ പാക്കേജാണ് അനുവദിച്ചത്.

ബിഹാറിലെ ക്ഷേത്രങ്ങൾക്ക് മോടി കൂട്ടാനുള്ള സാമ്പത്തിക സഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ബിഹാറിലെ പുരാതന ക്ഷേത്രങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിച്ചിട്ടുള്ളത്. ഗയ, ബോധ് ഗയ ക്ഷേത്രങ്ങൾക്ക് കാശി മോഡൽ വികസനം. ടൂറിസം, യൂണിവേഴ്സിറ്റി വികസനത്തിന്‌ നളന്ദക്ക് സഹായം. ഒഡിഷക്കും ക്ഷേത്ര വികസനത്തിന്‌ പ്രത്യേക സഹായം എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ.

ആദ്യമായി ജോലിക്ക് കയറുന്ന യുവാക്കൾക്ക് ആദ്യത്തെ ഒരു മാസത്തെ ശമ്പളം കേന്ദ്രം നൽകും എന്നിങ്ങനെയുള്ള വിചിത്ര വാഗ്ദാനങ്ങളും ബജറ്റിലുണ്ട്. വിദ്യാർധികൾക്ക് ഇന്റേൺഷിപ് തുക 5000. സംസ്ഥാങ്ങൾക്ക് 50 വർഷത്തെ പലിശ രഹിത വായ്പ. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി ഇല്ല എന്നിങ്ങനെയുള്ളതാണ് മറ്റ് വാഗ്ദാനങ്ങൾ.

അതെസമയം,രാജ്യത്ത് മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും. തദ്ദേശ ഉത്പാദനം കൂട്ടാൻ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ബജറ്റ്. അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും.

മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറക്കും. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു. രാജ്യത്ത് മൊബൈൽ ഇത്പാദനം കൂടിയതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് ധനമന്ത്രി. കൂടാതെ 20 ധാതുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. മൊബോൽ ഫോണുകൾക്കും അനുബന്ധ പാർട്ടുകൾക്കുമാണ് തീരുവ കുറച്ചിരിക്കുന്നത്.


Latest Related News