Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
​​​​​​​മുംബൈയിൽ നിന്ന് ജിദ്ദയിലേക്കും മസ്കത്തിലേക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി

October 14, 2024

October 14, 2024

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: മുംബൈയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്കും ഒമാനിലെ മസ്കത്തിലേക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഇന്ന് (തിങ്കൾ) മുംബൈയിൽ നിന്ന് മസ്കത്തിലേക്കുള്ള 6E 1275 സർവീസും, ജിദ്ദയിലേക്കുള്ള 6E 56 സർവീസിനുമാണ് ഭീഷണിയുണ്ടായത്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ച് നിർബന്ധിത സുരക്ഷാ പരിശോധനകൾ ഉടനടി ആരംഭിച്ചതായി ഇൻഡിഗോ വക്താവ് അറിയിച്ചു.

ഇന്ന് പുലർച്ചെ മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിലേക്ക് തിരിച്ചുവിട്ടിരുന്നു. വിമാനം നിലവിൽ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. ഇന്ന് ജോൺ എഫ്. കെന്ന‍‍ഡി (ജെഎഫ്‌കെ) വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു എഐ119 എന്ന വിമാനം. എന്നാൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പും സർക്കാരിന്റെ സുരക്ഷാ റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശവും ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു. എല്ലാ യാത്രക്കാരും ഡൽഹി എയർപോർട്ട് ടെർമിനലിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Latest Related News