Breaking News
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സൗദി അറേബ്യ സന്ദർശിക്കുന്നു | ഖത്തറിലെ പ്രമുഖ ഫാർമസി ശൃംഖലയിലേക്ക് സെയിൽസ് എക്സിക്യു്ട്ടീവിനെ ആവശ്യമുണ്ട് | മലപ്പുറം സ്വദേശിയായ യുവാവിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തർ-കൊടുങ്ങല്ലൂർ ഏരിയ മഹല്ല് ഏകോപനസമിതി കുടുംബ സംഗമം ശ്രദ്ധേയമായി | എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു | ഖത്തറിൽ അടുത്ത രണ്ട് ദിവസങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യത,കാഴ്ചാ പരിധി കുറയും | കെഎംസിസി ഖത്തർ സ്പോർട്സ് വിംഗ് വോളിബോൾ ടൂർണമെന്റ്,നാദാപുരം മണ്ഡലം ചാമ്പ്യൻമാർ | ദോഹ മെട്രോ ബസ് സർവീസുകൾ ഇനി ബു സിദ്രയിലേക്കും | കോഴിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി | സംസ്കൃതി ഖത്തർ സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനയുടെ 'ഇസ്തിഗ്ഫാർ' എന്ന ചെറുകഥക്ക് |
വിമാനക്കമ്പനികൾക്ക് 600 കോടിയുടെ നഷ്ടം,ബോംബ് ഭീഷണിയെ തുടർന്ന് ദുബായിൽ നിന്നുള്ള  നെടുമ്പാശേരി സ്‌പൈസ് ജെറ്റ് വിമാനം മുംബൈയിൽ ഇറക്കി

October 24, 2024

October 24, 2024

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി: ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട സ്‌പൈസ് ജെറ്റ് വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി. ദുബായിൽ നിന്നും വൈകിട്ട് 6 മണിക്ക് നെടുമ്പാശ്ശേരിയിലിറങ്ങേണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ  ഇറക്കിയത്. നെടുമ്പാശേരിയിൽ നിന്നും ഈ വിമാനങ്ങൾ പുറപ്പെട്ടതിനു ശേഷം മാത്രമാണ് ട്വിറ്ററിലൂടെയുള്ള ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ ലഭിച്ചത്.

അതേസമയം, ഇന്ന് (വ്യാഴാഴ്ച) മാത്രം 85 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര വിമാനക്കമ്പനികളുടെ 20 വീതം വിമാനങ്ങൾക്കും, ആകാശ എയർലൈൻസിന്റെ 25 വിമാനങ്ങൾക്കുമാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ ഭീഷണി സന്ദേശം ലഭിച്ച വിമാനസർവീസുകളുടെ എണ്ണം 265 ആയി. വിമാനസർവീസുകൾക്ക് നേരെ വ്യാജ ഭീഷണി സന്ദേശം അയക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കുമെന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷവും ഭീഷണി സന്ദേശം ലഭിക്കുന്നതിൽ കുറവില്ല.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തുടരുന്ന അജ്ഞാത ബോംബ് ഭീഷണിയെ തുടർന്ന് വിമാനക്കമ്പനികൾക്ക് 600 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

വ്യാജ ബോംബ് ഭീഷണികൾക്ക് പിന്നാലെ, അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ മെറ്റ, എക്സ് കമ്പനികളെ സമീപിച്ചിരുന്നു. എന്നാൽ വിമാനക്കമ്പനികൾക്ക് വ്യാജ ബോംബ് ഭീഷണികൾ നൽകിയതായി ആരോപിക്കപ്പെടുന്ന സംശയാസ്പദമായ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ എക്സ് നൽകിയിരുന്നില്ല. ഇതോടെ എക്‌സിനെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തുകയും ചെയ്തിരുന്നു. വിമാനക്കമ്പനികൾക്ക് ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ ഡൽഹി പൊലീസ് ഇതുവരെ എട്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒക്‌ടോബർ 16-ന് ബെംഗളൂരുവിലേക്കുള്ള ആകാശ എയർ വിമാനത്തിന് എക്‌സ് വഴി ലഭിച്ച ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ടാണ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്.

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ കേന്ദ്ര ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്തുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. യാത്രക്കാർ ഭയപ്പെടേണ്ടതില്ല. സ്ഥിതി നിയന്ത്രണവിധേയമാണ് ഭീഷണി സന്ദേശം ലഭിച്ച പല ഐ പി അഡ്രസ്സുകളും വിദേശത്തുനിന്നുള്ളതാണെന്നും ഈ അക്കൗണ്ടുകളുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.


Latest Related News