October 29, 2023
October 29, 2023
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണസംഖ്യ രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 53 വയസ്സായിരുന്നു. സ്‌ഫോടനത്തില്‍ 90 ശതമാനം പൊള്ളലേറ്റിരുന്നു. കളമശ്ശേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴും സ്ഥിതി ഗുരുതരാവസ്ഥയിലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയെങ്കിലും വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു.
സ്‌ഫോടനത്തില്‍ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. 95 ശതമാനം പൊള്ളലേറ്റ പന്ത്രണ്ടുവയസ്സുള്ള കുട്ടി വെന്റിലേറ്ററിലാണ്. സ്‌ഫോടനം നടന്ന സ്ഥലത്ത് മരണപ്പെട്ട സ്ത്രീയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം സ്‌ഫോടനം നടത്തിയത് കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച തെളിവുകള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ഫേസ് ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടതിന് ശേഷം ഡൊമിനിക് മാര്‍ട്ടിന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F