April 24, 2024
April 24, 2024
കുവൈത്ത് സിറ്റി: കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയ സൈറ്റായ സ്‌നാപ്ചാറ്റിലും എക്‌സ് പ്ലാറ്റ്‌ഫോമിലും പോസ്റ്റിട്ടതിന് കുവൈത്ത് ബ്ലോഗറെ ക്രിമിനൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. ഇയാൾ കുവൈത്തിലെയും എമിറേറ്റിലെയും ഭരണാധികാരികളെ അധിക്ഷേപിക്കുകയും ജുഡീഷ്യറിയെ അവഹേളിക്കുകയും കുവൈത്ത് പതാകയെ അധിക്ഷേപിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മുമ്പും എക്‌സിലൂടെ സൗഹൃദ രാജ്യങ്ങളുമായി കുവൈത്തിൻ്റെ ബന്ധത്തെ അപകടപ്പെടുത്തുന്ന തരത്തിലുള്ള വാചകങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ജുഡീഷ്യറിയെയും ജുഡീഷ്യൽ അധികാരത്തെയും അപമാനിച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F