Breaking News
കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം | മദീനയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി അദ്ധ്യാപിക മരിച്ചു |
മൽഖ റൂഹിക്കായി കരുതലിന്റെ കരങ്ങളുമായി ഖത്തർ കെ.എം.സി.സി,ബിരിയാണി ചലഞ്ചിന് മികച്ച പ്രതികരണം

July 23, 2024

July 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എസ്.എം.എ. രോഗം ബാധിച്ച മൽഖ റൂഹിയുടെ ചികിത്സാ സഹായാർത്ഥം കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് കരുണ വറ്റാത്ത മനുഷ്യരുടെ ഒത്തുചേരലായി. ജൂലൈ 12നും 19നും വെള്ളിയാഴ്ചകളിൽ  രണ്ട് ഘട്ടങ്ങളിലായി നടന്ന ബിരിയാണി ചലഞ്ചിലൂടെ 13978 ഭക്ഷണ പൊതികളാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തത്. 

11 മില്യൺ ഖത്തർ റിയാൽ ചെലവ് വരുന്ന ചികിത്സയിലേക്ക് കെ.എം.സി.സി.യുടെ നേതൃത്വത്തിൽ സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. ഖത്തർ ചാരിറ്റിയുടെ അനുമതിയോടെ മൽഖ റൂഹിയുടെ ചികിത്സാ സഹായം പ്രഖ്യാപിച്ചത് മുതൽ ജില്ലാ, മണ്ഡലം, പഞ്ചായത്ത്, സബ് കമ്മറ്റി തലങ്ങളിലായി സംഘടിപ്പിച്ച ധന സമാഹരണത്തിന് ശേഷമാണ് സംസ്ഥാനസംഘ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. 

 ബിരിയാണി ചലഞ്ചിന്റെ പ്രചരണം, രജിസ്ട്രേഷൻ, കോഡിനേഷൻ, ഭക്ഷണം തയ്യാറാക്കൽ, ഐ.ടി, ട്രാൻസ്പോർട്ടേഷൻ, ഡെലിവറി, വളണ്ടിയേഴ്സ് തുടങ്ങിയവക്ക് കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളും നേതാക്കളും നേതൃത്വം നൽകി. 

 വിവിധ ഘട്ടങ്ങളിലായി നടന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഉപദേശക സമിതി നേതാക്കളായ എം പി ഷാഫി ഹാജി, എസ്.എ.എം ബഷീർ, അബ്‌ദു നാസർ നാച്ചി, പി.വി മുഹമ്മദ് മൗലവി, സിവി ഖാലിദ്, ഹംസ കൊയിലാണ്ടി, ബഷീർ ഖാൻ, ഹമദ് മൂസ, സംസ്ഥാന ഭാരവാഹികളായ ഡോ. അബ്‌ദു സമദ്, സലീം നാലകത്ത്,  കെ മുഹമ്മദ് ഈസ, അൻവർ ബാബു, ടിടികെ ബഷീർ, പുതുക്കുടി അബൂബക്കർ, ആദം കുഞ്ഞി, സിദ്ധീക്ക് വാഴക്കാട്, അഷ്‌റഫ് ആറളം, അലി മൊറയൂർ, താഹിർ താഹകുട്ടി, വി ടിഎം സാദിഖ്, ഫൈസൽ കേളോത്ത്‌, സമീർ മുഹമ്മദ് ഷംസു വാണിമേൽ ടീം ബിരിയാണി ചലഞ്ച് സമിതി, നേതാക്കൾ, ജില്ലാ, മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി.


Latest Related News