Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
കുവൈത്തിൽ ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി നീട്ടി

May 14, 2024

news_malayalam_new_rules_in_kuwait

May 14, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്കുള്ള അവസാന തിയ്യതി 2024 ഡിസംബർ 30 ആണ്. പൗരന്മാർക്കുള്ള സമയപരിധി സെപ്റ്റംബർ 30 ആയിരിക്കും. പൗരന്മാർക്കും പ്രവാസികൾക്കും വേണ്ടി നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായാണ് ആദ്യ ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽയൂസഫ് അസ്സബാഹ് നിർദേശം നൽകിയതെന്നും മന്ത്രാലയം വ്യക്തമാക്കി. 

ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള ഔദ്യോഗിക സ്ഥലങ്ങൾ, സമയം എന്നിവ പേഴ്‌സണൽ ഐഡൻറിഫിക്കേഷൻ സെക്ഷനിലെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. നിയുക്ത കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് മുമ്പ് സഹേൽ ആപ്ലിക്കേഷൻ വഴി  അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. മുൻകൂർ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നടപടികൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News