Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക്

April 27, 2024

news_malayalam_accident_news_in_india

April 27, 2024

ന്യൂസ്‌റൂം ബ്യുറോ

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് പരിക്ക്. ദുർഗാപൂരിൽ ഹെലികോപ്റ്ററിനുള്ളിൽ കയറുന്നതിനിടെ കാൽ വഴുതി വീണാണ് പരിക്കേറ്റത്. നിസാര പരിക്ക് മാത്രമായതിനാൽ ഷെഡ്യൂൾ ചെയ്ത പോലെ അസൻസോളിലേക്കുള്ള യാത്ര തുടർന്നതായാണ് റിപ്പോർട്ട്. ANI വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

രണ്ടാഴ്ച് മുമ്പ്, കൊൽക്കത്തയിലെ വീടിന് സമീപം വീണ് പരിക്കേറ്റതിനെ തുടർന്ന് മമത ബാനർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെറ്റിയിൽ ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തം മുഖത്തേക്ക് ഒഴുകുന്നതിന്റെ ഫോട്ടോയും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാകപകമായി പ്രചരിച്ചിരുന്നു. 

കൂടാതെ, 2023 ജൂണിൽ, പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്നതിനെ തുടർന്ന് മമത ബാനർജിയുടെ കാലിന് പരിക്കേറ്റിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News