May 13, 2024
May 13, 2024
മസ്‌കത്ത്: ഒമാനിൽ ബാങ്ക് മസ്‌കത്തിന്റെ വിവിധ സേവനങ്ങൾ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. മെയ് 16 (വ്യാഴം) മുതൽ മെയ് 19 (ഞായർ) വരെയുള്ള ദിവസങ്ങളിലാണ് സേവനങ്ങൾ തടസ്സപ്പെടുന്നത്. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായാണ് തീരുമാനം. ബാങ്ക് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിലും ബാങ്കിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയുമാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. മൊബൈൽ-ഇന്റർനെറ്റ് ബാങ്കിങ്, സിഡിഎം (ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ), ഐവിആർ എന്നീ സേവനങ്ങളും ഈ ദിവസങ്ങളിൽ ലഭ്യമാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F