Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
കുവൈത്തിൽ ബയോമെട്രിക് പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

September 02, 2024

news_malayalam_new_rules_in_kuwait

September 02, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്തവർക്കെതിരെ നടപടികൾ ശക്തമാക്കുന്നു. കുവൈത്ത് പൗരൻമാർക്ക് സെപ്റ്റംബർ 30 ആണ് ബയോമെട്രിക് പൂർത്തീകരിക്കാനുള്ള അവസാന തിയതി. പ്രവാസികൾക്കുള്ള അവസാന തിയ്യതി 2024 ഡിസംബർ 30 ആണ്. ഇതിനകം ബയോമെട്രിക് പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകളിലും ഇടപാടുകളിലും നിയന്ത്രണങ്ങൾ വരുത്തും. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതടക്കമുള്ള ശക്തമായ നടപടികളാണ് ഉണ്ടാവുക. ബയോമെട്രിക് സംബന്ധിച്ച മന്ത്രിതല തീരുമാനം നടപ്പാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

നാല് ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക.

1. മുന്നറിയിപ്പ് സന്ദേശമയക്കുക

ഫിംഗർ പ്രിന്റിങ് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് കൃത്യമായ സമയപരിധിക്കുള്ളിൽ എത്രയും പെട്ടെന്ന് ബയോമെട്രിക് ഫിഗർ പ്രിന്റിങ് നടപടികൾ പൂർത്തിയാക്കാൻ അറിയിപ്പ് നൽകുന്നതാണ് ആദ്യഘട്ടം.

2. ഓൺലൈൻ ട്രാൻസാക്ഷൻ നിർത്തലാക്കൽ

ബാങ്കുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് സേവനങ്ങൾ നിർത്തലാക്കുന്നതാണ് രണ്ടാം ഘട്ടം. അക്കൗണ്ട് ബാലൻസ് അറിയൽ, അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, പണമയക്കൽ എന്നിവയും ഇതിൽ ഉൾപ്പെടും.

3.ബാങ്ക് കാർഡുകൾ സസ്‌പെൻഡ് ചെയ്യൽ

ബാങ്കുമായി ബന്ധപ്പെട്ട മുഴുവൻ കാർഡുകളുടെയും പ്രവർത്തനം ഈ ഘട്ടത്തിൽ നിർത്തലാക്കും.

4.ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ

ഫിഗർപ്രിന്റിങ് പൂർത്തീകരിക്കാത്തവരുടെ മുഴുവൻ അക്കൗണ്ടുകളും ഈ ഘട്ടത്തിൽ മരവിപ്പിക്കും. ഇതിൽ ബാങ്ക് ബാലൻസും ഉൾപ്പെടും.

നിയന്ത്രണം ബാങ്ക് ബാലൻസിൽ മാത്രം ഒതുങ്ങില്ലെന്നും ഉപഭോക്താവ് ഉപയോഗിക്കുന്ന എല്ലാ അക്കൗണ്ടുകളെയും ബാധിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഓഹരികൾ, ഫണ്ടുകൾ, പോർട്‌ഫോളിയോകൾ തുടങ്ങി ഗവർൺമെന്റ് സ്വകാര്യസ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്ന മറ്റ് ആസ്തികളിലേക്കും ഇത് വ്യാപിക്കും. ഓഹരി വിൽപ്പന, റിയൽ എസ്റ്റേറ്റ്, മറ്റു വാണിജ്യ വിനിമയം എന്നിവ മരവിച്ച അക്കൗണ്ടിലേക്ക് മാറ്റും. കൂടാതെ മരവിച്ച അക്കൗണ്ടുള്ള ഉപഭോക്താവിനുള്ള ഇൻസ്റ്റാൾമെന്റ് പെയ്‌മെന്റ് കൂടിശികകൾ ഈ അക്കൗണ്ടുകളിൽ നിന്ന് പിടിച്ച് ബന്ധപ്പെട്ടവർക്ക് നൽകും. സാമ്പത്തിക സ്ഥാപനങ്ങൾക്കും ഗവൺമെന്റ് ഏജൻസികൾക്കും ഇത് ബാധകമാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News