June 09, 2024
June 09, 2024
മസ്കത്ത്: ഒമാനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് അവധി നൽകിയിരിക്കുന്നത്. അതിനാൽ വാരാന്ത്യദിനങ്ങളുൾപ്പെടെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും.
പൊതു-സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അവധി കഴിഞ്ഞ് ജൂൺ 23 മുതൽ പ്രവൃത്തി ദിവസം ആരംഭിക്കും. ഒമാനിൽ ജൂൺ 17നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ 16നും ആണ് പെരുന്നാൾ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F