Breaking News
വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു,അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന് | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു | കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ | പിന്നോട്ടില്ലെന്ന് നെതന്യാഹു,ഗസയിൽ വ്യോമാക്രമണം തുടങ്ങി | കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു | ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് നഴ്സിംഗ് മേഖലയിലെ തട്ടിപ്പുമായി ബന്ധം?അന്വേഷണം പുതിയ ദിശയിലേക്ക് | മലമ്പുഴയിലേക്ക് വിനോദയാത്ര പോയ 18 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ, 2 പേരുടെ നില ഗുരുതരം | മലയാള സിനിമയിലെ മുത്തശ്ശി വിടവാങ്ങി; നടി സുബ്ബലക്ഷ്മി അന്തരിച്ചു | മുൻ കൃഷി മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു |
ഗസയില്‍ നിന്ന് ബഹ്‌റൈന്‍ സ്വദേശികളെ ഒഴിപ്പിച്ചു

November 05, 2023

Malayalam_Qatar_News

November 05, 2023

ന്യൂസ്‌റൂം ബ്യുറോ

മനാമ: ഗസയില്‍ നിന്ന് ബഹ്‌റൈന്‍ സ്വദേശികളെ ഒഴിപ്പിച്ചതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആറ് ബഹ്‌റൈന്‍ സ്വദേശികളേയും റഫ അതിര്‍ത്തി വഴി സുരക്ഷിതമായി ഈജിപ്തില്‍ എത്തിച്ചതായും അധികൃതര്‍ വ്യക്തമാക്കി.  ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് രാജാവിന്റെ നിര്‍ദേശപ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് ആളുകളെ ഒഴിപ്പിച്ചത്. 

ഗസയില്‍ നിന്ന് ഒഴിപ്പിച്ചവരെ രാജ്യത്ത് തിരികെ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലാര്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അലി ബഹ്‌സാദ് അറിയിച്ചു. ഒഴിപ്പിക്കലിന് സഹായിച്ച ഈജിപ്ത് വിദേശകാര്യ മന്ത്രാലയത്തിന് അദ്ദേഹം നന്ദിയും അറിയിച്ചു.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News