November 02, 2023
November 02, 2023
മനാമ: ഗസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബഹ്‌റൈന്‍ ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം അവസാനിപ്പിച്ചു. രാജ്യത്തെ ഇസ്രയേല്‍ അംബാസഡറെ പുറത്താക്കുകയും ചെയ്തു. ടെല്‍ അവീവില്‍ നിന്ന് ബഹ്‌റൈന്‍ പ്രതിനിധിയെ തിരിച്ചുവിളിച്ചതായും ബഹ്‌റൈന്‍ അറിയിച്ചു. ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ നല്‍കുന്നതാണ് നടപടിയെന്നും ബഹ്‌റൈന്‍ പാര്‍ലമെന്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വിവാദമായ എബ്രഹാം കരാറിന്റെ ഭാഗമായി 2020ലാണ് ബഹ്‌റൈന്‍ - ഇസ്രയേല്‍ ബന്ധം സാധാരണനിലയിലായത്. ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രയേലിനെതിരെ ജോര്‍ദാനും സമാനമായ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞദിവസം ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി ഇസ്രയേലിലെ അംബാസഡറെ ഉടന്‍ തിരിച്ചുവിളിക്കുകയായിരുന്നു.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയും ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ചിലിയും കൊളംബിയയും അംബാസഡര്‍മാരെ ടെല്‍ അവീവിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ടെങ്കിലും ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F