Breaking News
ഖത്തറിലെ പ്രമുഖ കമ്പനിയുടെ ഭക്ഷ്യോൽപന്ന വിതരണ വിഭാഗത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം മെയ് 13-ന്,ഖത്തറും സൗദിയും യു.എ.ഇയും സന്ദർശിക്കും | സൗദി സന്ദർശനം പൂർത്തിയായില്ല,പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി | ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ |
ബഹ്‌റൈനിൽ യുവാവിന്റെ മർദനമേറ്റ് കോഴിക്കോട് സ്വദേശി മരിച്ച സംഭവം; പ്രതിക്ക് ജീവപര്യന്തം

June 11, 2024

news_malayalam_rules_in_bahrain

June 11, 2024

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്‌റൈനിൽ യുവാവിന്റെ മർദനമേറ്റ് കോഴിക്കോട് സ്വദേശി മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവ്. കോഴിക്കോട് കക്കോടി ചെറുകുളം സ്വദേശി കോയമ്പ്രത്ത് ബഷീർ (60) ആണ് കഴിഞ്ഞ ജനുവരിയിൽ മരിച്ചത്. ബഹ്‌റൈൻ റിഫയിലെ ഹാജിയാത്തിൽ 25 വർഷമായി കോൾഡ് സ്റ്റോർ നടത്തി വരികയായിരുന്നു. ഹയറുന്നീസയാണ് ബഷീറിന്റെ ഭാര്യ.

കടയിൽ  സാധനം വാങ്ങാൻ വന്ന സ്വദേശിയായ 28 കാരൻ പണം നൽകാതെ പോകാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ ബഷീറിന് മർദനമേൽക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായ നിലയിലാണ് ബഷീറിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. നാല് ദിവസമായി വെന്റിലേറ്ററിലായിരുന്ന ബഷീർ മരിച്ചു. മർദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കവർച്ച, മാരകമായ ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയ ഹൈ ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ നാല് തവണ മോഷണത്തിനും കടയുടമകളെ ആക്രമിച്ചതിനും ഇയാൾ കുറ്റാരോപിതനായിരുന്നു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ സേവനത്തിനിടെ നിരവധി തവണ സൈനിക കോടതിയിൽ വിചാരണയ്‌ക്ക് വിധേയനായിട്ടുണ്ട്.


Latest Related News