July 07, 2024
July 07, 2024
ദോഹ: ഖത്തറിൽ പള്ളികളുടെ പരിസരങ്ങളിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം പുറത്തുവിട്ടു. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ:
1) പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുമ്പോൾ ഉചിതമായ വസ്ത്രധാരണം ഉറപ്പുവരുത്തണം.
2) വ്യക്തി ശുചിത്വം പാലിക്കുക.
3) ആരാധകർക്ക്, പ്രത്യേകിച്ച് മുതിർന്ന ആളുകൾക്ക് പള്ളി പ്രവേശനത്തിന് തടസ്സമാകാതിരിക്കാൻ പാദരക്ഷകൾ നിയുക്ത സ്ഥലത്ത് മാത്രം സൂക്ഷിക്കണം.
4) വുദു(അംഗശുദ്ധി)വരുത്തുമ്പോൾ വെള്ളം പരിമിതമായി മാത്രം ഉപയോഗിക്കുക
5) പള്ളിയിലെ ഉപകരണങ്ങളിൽ (എയർ കണ്ടീഷണറുകൾ, ലൈറ്റുകൾ, ശബ്ദസംവിധാനങ്ങൾ) ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ പാടില്ല.
6) വികലാംഗർക്കുള്ള സൗകര്യങ്ങളും പാർക്കിംഗും മറ്റുള്ളവർ ഉപയോഗിക്കരുത്.
7) പ്രാർത്ഥനാ സമയങ്ങളിൽ ഒഴികെയുള്ള സമയങ്ങളിൽ വാഹന പാർക്കിംഗ് ഏരിയ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
8) ടിഷ്യൂകളും മാലിന്യങ്ങളും കൃത്യമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കണം.
9) മസ്ജിദിന് സമീപം സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ യൂണിറ്റുകളുടെ വാതിലുകൾക്ക് മുന്നിൽ നിൽക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക.