Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍ 

May 07, 2024

news_malayalam_asian_expats_arrested_in_oman

May 07, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: ഒമാനില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ അറസ്റ്റിലായി. ക്രിസ്റ്റല്‍ മെത്ത് കൈവശം വെച്ചതിന് മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടാസ്‌ക് പോലീസിന്റെയും പോലീസ് ഡോഗ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെ നാര്‍ക്കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റാണ് പ്രതികളെ പിടികൂടിയത്. 

ഇവരില്‍ നിന്ന് 40 കിലോയിലധികം ക്രിസ്റ്റല്‍ മെത്തും കണ്ടെടുത്തു. ഏഷ്യക്കാരായ പ്രവാസികളാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News