May 06, 2024
May 06, 2024
ദോഹ: ഖത്തറിൽ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ (ദോഹ സൗത്ത്) ഭാഗമായി മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് ടണലിന്റെ നിർമ്മാണം ആരംഭിച്ചതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. "മുഹമ്മദ് ബിൻ താനി സ്ട്രീറ്റ്, അഹമ്മദ് ബിൻ അലി സ്ട്രീറ്റ്, ഹമദ് ഹോസ്പിറ്റൽ ടണൽ, ശൂറ കൗൺസിൽ, ഫയർ സ്റ്റേഷൻ മ്യൂസിയം, ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റർസെക്ഷനുകൾ തുടങ്ങിയ പ്രദേശങ്ങളിൽ മഴവെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഡ്രെയിനേജ് നെറ്റ്‌വർക്ക് പ്രോജക്ട്സ് ഡിപ്പാർട്ട്‌മെന്റ് മാനേജർ എൻജിനീയർ ഖാലിദ് അൽ ഖയാറീൻ പറഞ്ഞു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാനത്തിനുമുള്ള ഖത്തർ ദേശീയ തന്ത്രത്തിനും അനുസൃതമായി, മഴക്കാലത്ത് താൽക്കാലിക പമ്പുകളെ ആശ്രയിക്കുന്നതിനുപകരം ദോഹ സൗത്തിലെ നിരവധി പ്രദേശങ്ങളിൽ മഴവെള്ളം അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിന് പദ്ധതി ദീർഘകാല പരിഹാരം നൽകും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F