Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ഖത്തറിലെ റോഡിൽ 'അക്ഷരത്തെറ്റെ'ന്ന് സോഷ്യൽ മീഡിയ,പിഴവ് പറ്റിയിട്ടില്ലെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ

October 30, 2024

news_malayalam_ashgal_updates

October 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ റോഡിന് മുകളിൽ സ്ഥാപിച്ച ദിശാ സൂചക ബോർഡിൽ സ്ഥലപ്പേര് എഴുതിയതിൽ തെറ്റ് പറ്റിയെന്ന പ്രചാരണം പൊതുമരാമത്ത് അതോറിറ്റി (പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ) നിഷേധിച്ചു.സമൂഹ മാധ്യമങ്ങളിലാണ് റോഡിന് മുകളിലായി സ്ഥാപിച്ച ഓവർഹെഡ് ബോർഡിൽ  "അൽ വക്ര" എന്നെഴുതിയതിൽ പിഴവുണ്ടെന്ന് കാണിച്ച് ചിത്രം പ്രചരിക്കുന്നത്.ഇത് സംബന്ധിച്ചു അഷ്‌ഗാൽ നൽകിയ വിശദീകരണ കുറിപ്പിലാണ് പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയത്.

“ഞങ്ങളുടെ വിദഗ്ദ്ധ സംഘം റോഡ് അടയാളം പരിശോധിച്ച്‌ അക്ഷരത്തെറ്റ് സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ബോർഡിലെ സ്ഥലപ്പേരുകളും ചിഹ്നങ്ങളും സ്ഥാപിത മാനദണ്ഡങ്ങൾക്കും സ്പെസിഫിക്കേഷനുകൾക്കും അനുസൃതമാണെന്നും ഭാഷാപരമായ പിഴവുകളൊന്നുമില്ലെന്നും സ്ഥിരീകരിച്ചു,” അഷ്ഗൽ വ്യക്തമാക്കി. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും, ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.


Latest Related News