ആൻറിയ ഖത്തർ തിരുവോണാരവം 2024:പോസ്റ്റർ പ്രകാശനം ചെയ്തു
July 08, 2024
July 08, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഈ വർഷത്തെ ഓണാഘോങ്ങളുടെ ഭാഗമായിആൻറിയ ഖത്തർ 'തിരുവോണാരവം 2024' മെഗാ ഷോ നത്തുന്നു.കേരളത്തിലെ ചലച്ചിത്ര,സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തിരുവോണാരവം2024ന്റെ പോസ്റ്റർ പ്രകാശനവും ,തിരുവോണത്തിന്റെ വരവറിയിച്ച് സദസ്സുമായി സംവദിക്കുന്ന "ശുക്രൻ "എന്ന് പേരിട്ട പ്രത്യേക ചിഹ്നത്തിന്റെ (Mascot) അവതരണവും പരിപാടിയുടെ ഭാഗമായി നടന്നു.
ദോഹയിൽ നടന്ന ചടങ്ങിൽ ആൻറിയ അംഗങ്ങളുടെയും, അഭ്യുദയാകാംക്ഷികളുടേയും സാന്നിധ്യത്തിൽ ചലച്ചിത്ര നടൻ ഹരി പ്രശാന്ത് വർമ്മ പോസ്റ്റർ പ്രകാശനം ചെയ്തു.
റിതാജ് സൽവ റിസോർട്ട് & സ്പാ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 25 ന് ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വ്യത്യസതയാർന്ന പരിപാടികൾ അരങ്ങേറുമെന്ന് പ്രോഗ്രാം കൺവീനർ
ഡോ.കൃഷ്ണകുമാർ പറഞ്ഞു.കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളെയും,ആധൂനിക കലകളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടികളാണ് ഒരുക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
കലാ കായിക സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അങ്കമാലി മുനിസിപ്പാലിറ്റിയിലേയും സമീപ്രദേശങ്ങളിലെ പതിനാലു പഞ്ചായത്തുകളിലുമുള്ള ഖത്തർ നിവാസികളുടെ കൂട്ടായ്മയാണ് ആൻറിയ ഖത്തർ.
ചടങ്ങിൽ ആൻറിയ ഖത്തർ വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ കല്ലൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഡോ: കെ കൃഷ്ണകുമാർ സ്വാഗതമാശംസിച്ചു, ഹരിപ്രശാന്ത് വർമ,ഓ ബി ജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ആഷിക് റെഹമാൻ ,റിതാജ് ഗ്രൂപ്പ് പ്രതിനിധികളായ പ്രമോദ് തെക്കേതിൽ, ഫാത്തിമ സാറാ,ആൻറിയ
ജനറൽ സെക്രട്ടറി വിനായക് മോഹൻ,ട്രഷറർ ബിജു കാഞ്ഞൂർ,ജെരീഷ് ജോൺസൻ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ ശ്രീ റോജോ ജോസഫ് നന്ദി പറഞ്ഞു.
അർച്ചന ലിൻസൺ അവതാരകയായിരുന്നു.