February 08, 2024
February 08, 2024
കുവൈത്ത് സിറ്റി: കുവെത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയാന്‍ വാര്‍ത്താ വിനിമയ റെഗുലേറ്ററി അതോറിറ്റി (സിട്രാ) പുതിയ സംവിധാനം പുറത്തിറക്കി. 'അമാന്‍' എന്ന് പേരിട്ടിരിക്കുന്ന പുതിയ സേവനം പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയതായി സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസിം പറഞ്ഞു.
സഹേല്‍ ആപ്ലിക്കേഷനിലൂടെ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ സഹായത്തിനായാണ് പുതിയ സംവിധാനം പുറത്തിറക്കിയത്. സഹേല്‍ ആപ്പിലെ സിട്രയുടെ 'സര്‍വീസ്' എന്ന വിഭാഗത്തില്‍ 'അമാന്‍' സേവനം ലഭ്യമാകും. തട്ടിപ്പുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളെ പ്രാപ്തമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ടെക്സ്റ്റ് മെസേജുകള്‍, വോയ്‌സ് കോളുകള്‍, വെബ്‌സൈറ്റുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് തട്ടിപ്പുകളും സേവനം നിരീക്ഷിക്കും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F