November 09, 2023
November 09, 2023
കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനത്തില്‍ (നവംബര്‍ 14) വിധിക്കും. ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദം എറണാകുളം പോക്‌സോ കോടതിയില്‍ പൂര്‍ത്തിയാക്കി. പ്രതി ചെയ്തത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റമാണെന്നും പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പതിനാറ് വകുപ്പുകള്‍ പ്രതിക്കെതിരെ തെളിഞ്ഞിട്ടുണ്ട്.
പ്രതിയുടെ സ്വഭാവത്തില്‍ മാറ്റം വരാനുള്ള സാധ്യതയില്ലെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. പ്രതിയുടെ മാനസിക നില സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടും ഇന്ന് നടന്ന അവസാനഘട്ട വാദവും പരിശോധിച്ച ശേഷമാകും കോടതി വിധി പറയുക.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F