February 11, 2024
February 11, 2024
മസ്‌കത്ത്: ഒമാനില്‍ എല്ലാ വിഭാഗത്തിലുമുള്ള പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ നിരോധിക്കാന്‍ തീരുമാനം. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കുന്ന സമയ പരിധി പരിസ്ഥിതി അതോറിറ്റി പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണവും മലിനീകരണ നിയന്ത്രണ നിയമവും അനുസരിച്ചാണ് തീരുമാനം. മന്ത്രിതല പ്രമേയപ്രകാരം ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നിരോധനം ബാധകമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ വിധിക്കും. അന്‍പത് ഒമാനി റിയാലില്‍ കുറയാത്തതും ആയിരം ഒമാനി റിയാലില്‍ കൂടാത്തതുമായ പിഴയും ചുമത്തും. പിഴ ചുമത്തിയ തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതിയുടെ അടുത്ത ദിവസം മുതല്‍ നിയമം പ്രബല്യത്തില്‍ വരും.
നിരോധനം ഏര്‍പ്പെടുത്തുന്ന സമയപരിധി സംബന്ധിച്ച വിവരങ്ങള്‍:
1)ജൂലൈ 1, 2024 മുതല്‍ - ഫാര്‍മസികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍
2)ജനുവരി 1, 2025 - വസ്ത്രങ്ങള്‍, ഫര്‍ണീച്ചര്‍, മറ്റ് സ്റ്റോറുകള്‍, തയ്യല്‍ ക
കള്‍, കണ്ണട വില്‍ക്കുന്ന ക
കള്‍, മൊബൈല്‍ ഷോപ്പുകള്‍, മെയിന്റനന്‍സ് കടകള്‍, വാച്ച് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍
3)ജൂലൈ 1, 2025 - മിഠായി ഫാക്ടറികള്‍& സ്റ്റോറുകള്‍, ബേക്കറികള്‍, സമ്മാന കടകള്‍, ഭക്ഷണശാലകള്‍, പഴങ്ങള്‍&പച്ചക്കറികളും വില്‍ക്കുന്ന കടകള്‍
4)ജനുവരി 1, 2026- കെട്ടിട നിര്‍മാണ സമാഗ്രികള്‍ വില്‍ക്കുന്ന കടകള്‍, കാലീത്തീറ്റ& പലചരക്ക് കടകള്‍, കീടനാശിനി &കാര്‍ഷിക വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഐസ്‌ക്രീം, മധുരപലഹാരങ്ങള്‍, ജ്യൂസ് കടകള്‍
5)ജൂലൈ 1, 2026 - ആഭരണശാലകള്‍, കാര്‍ കെയര്‍ സെന്ററുകള്‍, ഏജന്‍സികള്‍
6) ജനുവരി 1, 2027 - ഇലക്ട്രോണിക് സ്‌റ്റോറുകള്‍, സാനിറ്ററി വസ്തുക്കള്‍, റിപ്പയറിംഗ് ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, പ്രിന്റിംഗ് പ്രസുകള്‍
7) ജൂലൈ 1, 2027 - പ്ലാസ്റ്റിക് ഉപയോഗിക്കുന്ന മറ്റ് ആവശ്യങ്ങള്‍
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F