November 15, 2023
November 15, 2023
സലാല: ഒമാനിലെ സലാലയിൽ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വി. ശ്രീകുമാർ (44) ആണ് മരിച്ചത്. ഒമാനിലെ സ്വകാര്യ കമ്പനിയിൽ പി.ഡി.ഒ സൈറ്റിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ഛർദിയും വയറുവേദനയുമായാണ് ആശുപത്രിയിൽ എത്തിയത്.
ഭാര്യ: പ്രിയ ശ്രീകുമാർ. മകൻ: ഋഷികേശ്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F