Breaking News
നബിദിനം: യു.എ.ഇയിൽ നാളെ പൊതുമാപ്പ് കേന്ദ്രം പ്രവർത്തിക്കില്ലെന്ന് ജിഡിആർഎഫ്എ | എയർ ഇന്ത്യയുടെ കോഴിക്കോട്- മസ്കത്ത് വിമാനം വൈകി; പ്രതിഷേധിച്ച് യാത്രക്കാർ | സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി മരിച്ചു | ഖത്തറിൽ സുഹൈൽ ഫാൽക്കൺ മേള ഇന്ന് അവസാനിക്കും | സൗദിയിൽ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച കേസിൽ ഇന്ത്യക്കാരനുൾപ്പെടെ 3 പേർ അറസ്റ്റില്‍ | ഇങ്ങനെ പോയാൽ ഇസ്രായേൽ കുത്തുപാളയെടുക്കും,യുദ്ധം സാമ്പത്തികമായി തകർത്തുവെന്ന് റിപ്പോർട്ട് | ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ |
ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി മരിച്ചു

July 17, 2024

July 17, 2024

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ ചുനക്കര നടുവിൽ ബോസ് നിവാസിൽ മോൻജി ജോൺ ജോർജ് (51) ആണ് മരിച്ചത്. ഹൗസ് ഷിഫ്റ്റിങ് സംബന്ധമായ ബിസിനസ്സ് നടത്തുകയായിരുന്നു.

ഉറങ്ങിക്കിടക്കുന്ന നിലയിൽ ഇന്ന് (ബുധനാഴ്ച) രാവിലെയാണ് മൃതദേഹം താമസസ്ഥലത്ത് കണ്ടത്. ഇന്ന് രാവിലെ ഭാര്യ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ വന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.

ഭാര്യ: ഷീബ. മക്കൾ: എയ്ബൽ, ഏയ്ഞ്ചൽ. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Latest Related News