Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
അൽ ജസീറ ഗസ ​ബ്യുറോ ചീഫ് വാഇല്‍ ദഹ്ദൂദിന് കേരളത്തില്‍ നിന്ന് പുരസ്‌കാരം

February 03, 2024

news_malayalam_israel_hamas_attack_updates

February 03, 2024

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം വാഇൽ ദഹ്ദൂദിന്. അൽ ജസീറ അറബിക് ചാലനിന്റെ ഗസ ​ബ്യുറോ മേധാവിയാണ് വാഇൽ ദഹ്ദൂഹ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും. കേരളത്തില്‍ നിന്നുളള ഈ ബഹുമതി ഏറെ വിലമതിക്കുന്നുവെന്ന് ദഹ്ദൂഹ് അറിയിച്ചതായി മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പറഞ്ഞു. 

ദഹ്ദൂഹ് ഇപ്പോൾ ചികിത്സക്കായി ഖത്തറിലാണ്. ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ വാഇലിനും പരിക്കേറ്റിരുന്നു. ഒക്ടോബർ ഏഴിന് ശേഷം വ്യത്യസ്ത ​ആ​ക്രമണങ്ങളിലായി ഭാര്യയും മക്കളും സഹപ്രവർത്തകരും ഉൾപ്പെടെ പ്രിയപ്പെട്ടവരെല്ലാം കൊല്ലപ്പെട്ടിരുന്നു. 

ഒക്ടോബർ 28നാണ് നുസൈറത് അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ വാഇലിന്റെ ഭാര്യയും 15 വയസ്സുള്ള മകനും 7 വയസ്സുള്ള മകളും ഉൾപ്പെടെ എട്ടു കുടുംബാംഗങ്ങളും കൊല്ലപ്പെടുന്നത്. ഡിസംബർ 15ന് ഖാൻ യൂനുസിൽ നടന്ന മിസൈൽ ആക്രമണത്തിൽ വാഇലിന് പരിക്കേൽക്കുകയും കാമറമാൻ സാമിർ അബു ദഖ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് ജനുവരി 7ന് മകനും മാധ്യമ പ്രവർത്തകനുമായ ഹംസ ദൗഹൂദും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News