Breaking News
പഹൽഗാം ഭീകരാക്രമണം,മൂന്നുപേരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു | ഖത്തറിലെ പ്രമുഖ കമ്പനിയുടെ ഭക്ഷ്യോൽപന്ന വിതരണ വിഭാഗത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം മെയ് 13-ന്,ഖത്തറും സൗദിയും യു.എ.ഇയും സന്ദർശിക്കും | സൗദി സന്ദർശനം പൂർത്തിയായില്ല,പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി | ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം |
കുവൈത്ത് ടു മുംബൈ: ആകാശ എയറിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ

July 30, 2024

news_malayalam_akasa_air_updates

July 30, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് മുംബൈയിലേക്ക് ആകാശ എയറിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ ആരംഭിക്കും. ഓഗസ്റ്റ് 23 മുതലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.

മുംബൈയിൽ നിന്ന് വൈകിട്ട് 7:50ന് പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം രാത്രി 10ന് കുവൈത്തിൽ എത്തും. തിരിച്ച് രാത്രി 11ന് പുറപ്പെട്ട്  പുലർച്ചെ 5:35ന് മുംബൈയിൽ ഇറങ്ങും.

മാർച്ച് 28ന് ഖത്തറിലേക്കായിരുന്നു ആകാശ എയറിന്റെ ആദ്യ രാജ്യാന്തര സർവീസ്. മുംബൈയിൽ നിന്ന് ജൂൺ 8ന് ജിദ്ദയിലേക്കും 16ന് റിയാദിലേക്കും, 26ന് അബുദാബിയിലേക്കും സർവീസ് ആരംഭിച്ച ആകാശ എയറിന്റെ അഞ്ചാമത്തെ രാജ്യാന്തര സർവീസ് ആണ് കുവൈത്തിലേത്.

ആകാശ എയറിന്റെ വെബ്‌സൈറ്റിലൂടെയോ (www.akasaair.com), ആപ്പിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2022 ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചത് മുതൽ 11 ദശലക്ഷത്തിലധികം യാത്രക്കാർക്കാണ് സർവീസ് നടത്തിയത്.


Latest Related News