കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് മുംബൈയിലേക്ക് ആകാശ എയറിന്റെ പുതിയ സർവീസ് നാളെ (ഓഗസ്റ്റ് 23) മുതൽ ആരംഭിക്കും. മുംബൈയിൽ നിന്ന് വൈകിട്ട് 7:50ന് പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം രാത്രി 10ന് കുവൈത്തിൽ എത്തും. തിരിച്ച് രാത്രി 11ന് പുറപ്പെട്ട് പുലർച്ചെ 5:35ന് മുംബൈയിൽ ഇറങ്ങും.
മാർച്ച് 28ന് ഖത്തറിലേക്കായിരുന്നു ആകാശ എയറിന്റെ ആദ്യ രാജ്യാന്തര സർവീസ്. മുംബൈയിൽ നിന്ന് ജൂൺ 8ന് ജിദ്ദയിലേക്കും 16ന് റിയാദിലേക്കും, 26ന് അബുദാബിയിലേക്കും സർവീസ് ആരംഭിച്ച ആകാശ എയറിന്റെ അഞ്ചാമത്തെ രാജ്യാന്തര സർവീസ് ആണ് കുവൈത്തിലേത്.
ആകാശ എയറിന്റെ വെബ്‌സൈറ്റിലൂടെയോ (
www.akasaair.com), ആപ്പിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.