May 14, 2024
May 14, 2024
റിയാദ്: മുംബൈയിൽ നിന്നും ജിദ്ദയിലേക്ക് ആകാശ എയര്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നു. ജൂലൈ 15 മുതൽ പുതിയ സര്‍വീസ് ആരംഭിക്കും.
ജിദ്ദ-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 12 നേരിട്ടുള്ള സര്‍വീസുകളാണ് ആകാശ എയര്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അഹമ്മദാബാദില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. വൈകാതെ കേരളത്തിലേക്കും സര്‍വീസ് തുടങ്ങുമെന്നാണ് പ്രതിക്ഷിക്കുന്നത്. റിയാദിലേക്കും സര്‍വീസുകള്‍ വൈകാതെ ഷെഡ്യൂള്‍ ചെയ്യുമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്റെ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28ന് ദോഹയിലേക്കായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F