Breaking News
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം | ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,900-ലധികം ലിറിക്ക ഗുളികകൾ പിടികൂടി | ഖത്തറിൽ ശനിയാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ നിര്യാതനായി | സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു | ഖത്തറിൽ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം | സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ | ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ ശനിയാഴ്ച | മോദിയുടെ ഗുജറാത്ത്,അദാനിയുടെ തുറമുഖം:സ്വകാര്യ തുറമുഖങ്ങൾ ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങളാവുന്നു, | ഖത്തറിലെ ഐ.ടി കമ്പനിയിൽ സെയിൽസ് അക്കൗണ്ട് മാനേജർ ജോലി ഒഴിവ് |
അജ്മാൻ - അബുദാബി ബസ് സർവീസ് ആരംഭിച്ചു

July 09, 2024

news_malayalam_new_bus_service_in_uae

July 09, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അജ്മാനിൽ നിന്ന് അബുദാബിയിലേക്കും തിരിച്ചും നേരിട്ടുള്ള ബസ് സർവീസ് ആരംഭിച്ചു. അജ്മാനിൽ നിന്ന് നാലും അബുദാബിയിൽ നിന്ന് രണ്ടും ബസുകളാണ് സർവീസ് നടത്തുകയെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് ‌അതോറിറ്റി അറിയിച്ചു. 

അജ്മാനിലെ അൽമുസല്ല ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 7 മണിക്കാണ് ബസ് സർവീസ് ആരംഭിക്കുക. വൈകിട്ട് 7 മണിക്കാണ് അവസാന ബസ്. അബുദാബിയിൽ നിന്ന് രാവിലെ 10 മണിക്കാണ് അജ്മാനിലേക്കുള്ള ആദ്യ സർവീസ്. അവസാന ബസ് രാത്രി 9.30ന് പുറപ്പെടും. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ ബസുകൾ സേവനത്തിന് സജ്ജമാക്കുമെന്നും അധികൃതർ അറിയിച്ചു. 

35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മസാർ കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാം. അബുദാബിയിൽ നിന്ന് ദുബായ്, ഷാർജ, റാസൽഖൈമ, അൽഐൻ, അജ്മാൻ സെക്ടറുകളിലേക്ക് ഇന്റർസിറ്റി ബസ് സർവീസുകൾ നടത്തുന്നുണ്ട്. അബുദാബിയിൽ നിന്ന് മസ്കത്തിലേക്കും സർവീസ് ലഭ്യമാണ്.

അതേസമയം, ജൂൺ 4 മുതൽ നിർത്തിവച്ചിരുന്ന ബസ് ഓൺ ഡിമാൻഡ് സർവീസും പുനരാരംഭിച്ചതായി അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് ‌അതോറിറ്റി അറിയിച്ചു. രാവിലെ 6 മണി മുതൽ രാത്രി 11 മണി വരെ സേവനം ലഭ്യമായിരിക്കും. ആപ് വഴി ബുക്ക് ചെയ്താൽ, യാത്രക്കാർക്ക് സൗകര്യപ്രദമായ സ്ഥലത്തുനിന്ന് അവരെ കൂട്ടി, ലക്ഷ്യസ്ഥാനത്ത് എത്തിക്കും. 7 ദിർഹമാണ് കുറഞ്ഞ നിരക്ക്. ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ (പരമാവധി 4) ‍4 ദിർഹം വീതം നൽകിയാൽ മതിയാകും.


Latest Related News