July 01, 2024
July 01, 2024
മസ്കത്ത്: മസ്‌കത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ളള എയർ ഇന്ത്യയുടെ വിമാന സർവീസുകൾ നിർത്തി. മസ്‌കത്തിൽ നിന്ന് ഹൈദരാബാദ്, ചെന്നൈ,ബംഗളൂരൂ, മുംബൈ, ഡൽഹി എന്നീ സെക്ടറുകളിലേക്കാണ് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്.
മസ്‌കത്തിൽ നിന്നുള്ള ഹൈദാരബാദ് സർവീസാണ് ആദ്യം നിർത്തിയത്. പിന്നീട് മസ്‌കത്ത്-ചെന്നൈ സർവീസും നിർത്തലാക്കി. അടുത്തിടെയാണ് മസ്‌കത്ത്-മുബൈ സർവീസുകളും അവസാനിപ്പിച്ചത്. ആദ്യകാലത്ത് മസ്‌കത്തിൽ നിന്ന് എയർ ഇന്ത്യ മാത്രമാണ് സർവീസ് നടത്തിയിരുന്നത്.