February 03, 2024
February 03, 2024
ദില്ലി: ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. 'നമസ്‌തേ വേൾഡ് സെയിൽ' എന്നാണ് ഓഫറിന് പേര് നൽകിയിരിക്കുന്നത്. ഈ ഓഫറിൽ, ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകൾ വെറും 1,799 രൂപ മുതൽ ലഭിക്കും.
ഈ ഓഫറിലൂടെ ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 5 വരെ മാത്രമേ ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. എയർലൈൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, എയർ ഇന്ത്യയുടെ ആഭ്യന്തര വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകൾ 1,799 രൂപയിൽ നിന്ന് ആരംഭിക്കും. ബിസിനസ് ക്ലാസ് നിരക്ക് 10,899 രൂപയാണ്. കൂടാതെ, അന്താരാഷ്ട്ര വിമാനങ്ങളിൽ ഇക്കണോമി ക്ലാസ് നിരക്ക് 10,899 രൂപയാണ്.
ഓഫർ ആനുകൂല്യം ലഭിക്കാൻ എത്രയും വേഗം ടിക്കറ്റുകൾ ബുക്ക് ചെയ്യണം. അതായത് ആദ്യം വരുന്നവർക്ക് ആദ്യം ടിക്കറ്റ് എന്ന നയമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. അതിനാൽ പെട്ടന്ന് ടിക്കറ്റുകൾ തീരാൻ സാധ്യതയുണ്ട്. എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്നും ആപ്പിൽ നിന്നും ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗൾഫ്, മിഡിൽ ഈസ്റ്റ്, ഏഷ്യാ പസഫിക്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഈ വിൽപ്പനയ്ക്ക് കീഴിൽ ബുക്ക് ചെയ്യാം. എക്‌സിക്യൂട്ടീവ്, പ്രീമിയം ഇക്കോണമി ക്ലാസുകൾക്ക് പ്രത്യേക നിരക്കുകളും എയർലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F