October 15, 2023
October 15, 2023
മനാമ: ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. ഡല്‍ഹിയിലേക്കും എല്ലാ ദിവസവും സര്‍വീസ് ഉണ്ട്.
കൊച്ചിയിലേക്ക് ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളിലും തിരുവനന്തപുരത്തേക്ക് ഞായര്‍, ബുധന്‍ ദിവസങ്ങളിലും സര്‍വീസുകള്‍ നടത്തും. മംഗളൂരൂ, കണ്ണൂര്‍ റൂട്ടില്‍ ഞായര്‍, ചൊവ്വ ദിവസങ്ങള്‍ ഒരു സര്‍വീസും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പുതിയ സര്‍വീസ് ഷെഡ്യൂള്‍ ഈ മാസം ( ഒക്ടോബര്‍) 29ന് നിലവില്‍ വരും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU