March 17, 2024
March 17, 2024
മസ്‌കത്ത്: ലഖ്‌നൗ - മസ്‌കത്ത് റൂട്ടിലും ലഖ്‌നൗവില്‍ നിന്ന് ദമാമിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ ഏഴ് ദിവസവും സര്‍വീസുണ്ടാകും. മസ്‌കത്തിലേക്ക് രാവിലെ 7.30നും ദമാമിലേക്ക് വൈകിട്ട് 7.50 നുമാണ് വിമാനം സര്‍വീസ് നടത്തുക.
ലഖ്‌നൗവിലെ ചൗധരി ചരണ്‍സിംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍(സിസിഎസ്‌ഐഎ) നിന്ന് ശനിയാഴ്ച (മാര്‍ച്ച് 16) രാവിലെ 7.30ന് മസ്‌കത്തിലേക്ക് പുറപ്പെട്ട ആദ്യ വിമാനത്തില്‍ 77 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് 3.30ന് മസ്‌കത്തില്‍ നിന്ന് 123 യാത്രക്കാരുമായി വിമാനം ലഖ്‌നൗവില്‍ തിരിച്ചെത്തി. വെള്ളിയാഴ്ച വൈകിട്ട് 7.50ന് 171 യാത്രക്കാരുമായി ലഖ്‌നൗവില്‍ നിന്ന് ദമാമിലേക്കുള്ള ആദ്യ വിമാനം പറന്നുര്‍ന്നു. തിരിച്ച് ശനിയാഴ്ച രാവിലെ 6.30 ന് 103 യാത്രക്കാരുമായി വിമാനം ലഖ്‌നൗവില്‍ തിരിച്ചെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകളുടെ എണ്ണം 30 ആയി.
മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരം, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, മാംഗ്ലൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F