July 06, 2024
July 06, 2024
മസ്‌കത്ത്: മസ്‌കത്ത് - കണ്ണൂർ റൂട്ടിൽ വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് (ശനി) രാവിലെ 4.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് മസ്‌കത്തിൽ എത്തേണ്ട ഐ എക്‌സ് 0713 വിമാനവും, മസ്‌കത്തിൽ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരിൽ എത്തേണ്ട ഐ എക്‌സ് 0714 വിമാനവുമാണ് റദ്ദാക്കിയത്. സർവീസ് റദ്ദാക്കുന്നതായി അറിയിച്ച് യാത്രക്കാർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് സന്ദേശം നൽകിയിട്ടുണ്ട്. ഒരാഴ്ചക്കിടെ പത്തില്‍ അധികം സര്‍വീസുകളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്.