June 20, 2024
June 20, 2024
അബുദാബി: അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ അറേബ്യയുടെ വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ഇന്ന് (വ്യാഴം) പുലര്‍ച്ചെയാണ് സംഭവം. സംഭവം നടന്ന ഉടന്‍ തന്നെ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. ആളപായമില്ല.
പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചതോടെ എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദേശം നൽകി. സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചിരുന്നു. സംഭവത്തിൽ നാല് പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് പിടിച്ചുവെച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു.