Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു

May 07, 2024

news_malayalam_air_india_flight_updates

May 07, 2024

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രക്കാർക്ക് സൗജന്യമായി അനുവദിച്ച ബാഗേജിന്റെ തൂക്കം 20 കിലോയിൽ നിന്ന് 15 കിലോയായി കുറച്ച് എയർ ഇന്ത്യ. ​ടിക്കറ്റ് നിരക്ക് കുറഞ്ഞ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നവരുടെ ബാഗേജാണ് കുറച്ചത്. മേയ് 2 മുതൽ ഇത് നിലവിൽ വന്നു. അധികം ബഗേജുകൾ​ കൊണ്ടുപോകാൻ ഇനി കൂടുതൽ പണം നൽകണം.

എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തശേഷം വിവിധ വിഭാഗത്തിലുള്ള യാത്രക്കാർക്ക് ഒരേ സൗകര്യമെന്ന സമീപനം ശരിയല്ലെന്ന നിലപാടിൽ ആഗസ്റ്റിലാണ് മെനു അടിസ്ഥാനമാക്കിയുള്ള നിരക്ക് നിർണയ മാതൃക നടപ്പാക്കിയത്. കംഫർട്ട്, കംഫർട്ട് പ്ലസ്, ഫ്ലക്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് യാത്രക്കാരെ എയർ ഇന്ത്യ തരം തിരിച്ചിരിക്കുന്നത്. കംഫർട്ട് വിഭാഗത്തിന് ബാഗേജ് നേരത്തെ 20 കിലോഗ്രാമും കംഫർട്ട് പ്ലസ് വിഭാഗത്തിന് 25 കിലോഗ്രാമുമായിരുന്നു. ഇതാണ് 15 കിലോഗ്രാമാക്കി കുറച്ചത്. ഫ്ലക്സ് വിഭാഗത്തിന് 25 കിലോ സാധനങ്ങൾ കൊണ്ടുപോകാം. ആഭ്യന്തര റൂട്ടുകളിൽ ബിസിനസ് ക്ലാസ് ബാഗേജ് 25 കിലോ മുതൽ 35 കിലോ വരെയാണ് അനുവദിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News