November 19, 2023
November 19, 2023
ദോഹ: ഗസയിലെ ഫലസ്തീനികള്‍ക്ക് സഹായവുമായി സായുധ സേനയുടെ ഒരു വിമാനം കൂടി ഖത്തറില്‍ നിന്ന് പുറപ്പെട്ടു. ഖത്തര്‍ ഫോര്‍ ഡെവലപ്‌മെന്റും (ക്യുഎഫ്എഫ്ഡി) ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും നല്‍കുന്ന 41 ടണ്‍ ഭക്ഷ്യവസ്തുക്കളും പാര്‍പ്പിട വസ്തുക്കളും വൈദ്യസഹായവുമായാണ് വിമാനം ഇന്ന് (ഞായർ) ഈജിപ്തിലെ എൽ അരിഷ് നഗരത്തിലേക്ക് പുറപ്പെട്ടത്.
ഇസ്രയേല്‍ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമായാണ് ഗസയിലേക്ക് വീണ്ടും സഹായമെത്തിക്കുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F