November 25, 2023
November 25, 2023
ന്യൂഡല്‍ഹി: ന്യൂഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നും മതിയായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ ഇന്ത്യയിലെ അഫ്ഗാന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നില്ല. അഫ്ഗാന്‍ എംബസി കെട്ടിടവും സ്വത്തുക്കളും ഇന്ത്യ ഏറ്റെടുക്കണമെന്നും, ഇത് പിന്നീട് താലിബാന് വിട്ട് നല്‍കണോ എന്നത് ഇന്ത്യയ്ക്ക് തീരുമാനിക്കാമെന്നും എംബസി കൂട്ടിച്ചേര്‍ത്തു.
“ഇന്ത്യൻ ഗവൺമെന്റിന്റെ നിരന്തരമായ വെല്ലുവിളികൾ കാരണം ന്യൂഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു,” ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസഡർ ഫരീദ് മമുണ്ടസായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അധികാരത്തിന്റെയും ജീവനക്കാരുടെയും പരിമിതി ഉണ്ടായിരുന്നെങ്കിലും അഫ്ഗാന്‍ പൗരന്മാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. 40 ലക്ഷത്തോളം അഫ്ഗാന്‍ പൗരന്മാര്‍ ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു നല്‍കിയിട്ടുണ്ടെന്നും സാധാരണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള അനുകൂല നിലപാട് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണെന്നും എംബസി വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു വര്‍ഷവും മൂന്നു മാസവും കൊണ്ട് അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികളും, വിദ്യാര്‍ത്ഥികളും, വ്യാപാരികളും, രാജ്യം വിട്ടതോടെ ഇന്ത്യയിലെ അഫ്ഗാന്‍ സമൂഹത്തില്‍ ഗണ്യമായ കുറവുണ്ടായതായി എംബസി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഈ കാലയളവില്‍ വളരെ പരിമിതമായി മാത്രമേ പുതിയ വിസ അനുവദിച്ചിട്ടുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഷ്‌റഫ് ഗനി സര്‍ക്കാര്‍ നിയമിച്ച ഫരീദ് മുംദ്‌സയുടെ നേതൃത്വത്തിലാണ് അഫ്ഗാന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F